CricketLatest NewsNewsSports

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ പേസര്‍ നവ്‌ദീപ് സെയ്‌നിയും മത്സരത്തില്‍ നിന്ന് പുറത്തായി. മിര്‍പൂരിലെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ രോഹിത് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും എന്നാണ് ഏവരും കരുതിയിരുന്നത്. രോഹിത്തിന്‍റെ ഭാവത്തില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കുക.

മിര്‍പൂരില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ 9-ാം നമ്പറില്‍ ബാറ്റിംഗിന് തിരിച്ചെത്തിയിരുന്നു. ബാന്‍ഡേ‌ജ് അണിഞ്ഞ വിരലുമായി 28 പന്തില്‍ പുറത്താകാതെ ഹിറ്റ്‌മാന്‍ 51 റണ്‍സെടുത്തു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ താരത്തിന് കളിക്കാനായില്ല. മസിലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നവ്‌ദീപ് സെയ്‌നിയുടെ ടെസ്റ്റ് തിരിച്ചുവരവ് വൈകുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രിസ്‌ബേനിലായിരുന്നു നവ്‌ദീപ് സെയ്‌നി ഇതിന് മുമ്പ് ടെസ്റ്റ് മത്സരം കളിച്ചത്. വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിം​ഗ്സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിന് വീണ്ടും ‌ഒരു അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി.

Read Also:- കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം, ഇല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കണം: രാഹുലിന് ആരോഗ്യമന്ത്രിയുടെ കത്ത്

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെഎസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദ്ദുൽ താക്കൂർ, മുഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, സൗരഭ് കുമാർ, ജയ്ദേവ് ഉനദ്കട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button