Latest NewsIndia

മദ്യ നിരോധിത സംസ്ഥാനം ഭരിക്കുന്ന നേതാവിന്റെ വീട്ടിൽ വൻ മദ്യശേഖരം: വീട്ടിൽ നിന്നും കിട്ടിയത് സ്വദേശിയും വിദേശിയും

പാട്ന: ബീഹാറിൽ ഭരണകക്ഷിയായ ജെ‍ഡിയു നേതാവിന്റെ വീട്ടിൽ നിന്നും മദ്യം പിടിച്ചെടുത്തു. ജെഡിയു സംസ്ഥാന കൗൺസിൽ അംഗം കാമേശ്വറിന്റെ മർഹൗറയിലെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ഛപ്ര പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.

സ്വദേശ, വിദേശ ബ്രാൻഡുകളുടെ മദ്യമാണ് കണ്ടെടുത്തത്. നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഈ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ജെഡിയു നേതൃത്വം വ്യക്തമാക്കുന്നത്. ബിഹാർ മദ്യനിരോധിത സംസ്ഥാനമാണ്. എന്നാൽ അടുത്തിടെ സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 70 ലധികം പേർ മരണപ്പെട്ടിരുന്നു.

ഇത്രയും വലിയ അളവിൽ വ്യാജമദ്യം ലഭ്യമായത് എങ്ങനെയെന്ന അന്വേഷണത്തിലാണ് പോലീസ്. ഇതിനിടെ ‘മദ്യം കുടിക്കുന്നവർ മരിക്കും’ അതിനാൽ നഷ്ടപരിഹാരം നൽകില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button