Latest NewsKeralaNews

ഭവന സന്ദർശനം നടത്താൻ സിപിഎം നേതാക്കൾ

തിരുവനന്തപുരം: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സിപിഎം. ഇതിന്റെ ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും രംഗത്തിറങ്ങും. ഭവന സന്ദർശനവുമായാണ് അംഗങ്ങൾ രംഗത്തെത്തുന്നത്. പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായാണ് നേതാക്കളുടെ ഭവന സന്ദർശനം.

Read Also: പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്: കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്ന് മുഖ്യമന്ത്രി

ബഫർ സോൺ വിഷയത്തിൽ യുഡിഎഫിനെതിരെ സിപിഎം വിമർശനം ഉന്നയിക്കുകയും ചെയ്തു. ബഫർ സോൺ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പാണെന്ന് സിപിഎം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തുവിടാൻ സി പി എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പഴയ നിലപാട് മറച്ചുവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും പാർട്ടി വിലയിരുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുവെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രചാരണം ശക്തിപ്പെടുത്താനും പാർട്ടി തീരുമാനിച്ചു.

Read Also: ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button