Latest NewsKerala

വിശന്ന് വലഞ്ഞ പെൺകുട്ടി ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ കൂട്ട ബലാൽസംഗം: ഇടനിലക്കാരി ജാസ്മിൻ അറസ്റ്റിൽ

കാസർഗോഡ് : ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരൻ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് 19കാരി കൂട്ടബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവത്തിൽ ഇടനിലക്കാരിയടക്കം രണ്ടു പേർ കാസർഗോട്ട് അറസ്റ്റിലായി. വിദ്യാനഗർ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാഞ്ഞങ്ങാട്​ സ്വദേശി ജാസ്​മിൻ (22), കാസർകോട്​ സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ്​ അറസ്​റ്റിലായത്.

പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട്​ ഡിവൈ.എസ്​.പി സി.എ. അബ്​ദുറഹിമാണ്​ രണ്ടുപേരെ അറസ്​റ്റ് ചെയ്തിട്ടുള്ളത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.പാണലത്തെ തോട്ടത്തിലാണ്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

കൂട്ടബലാത്സംഗ കേസിൽ നാലു പ്രതികളാണുള്ളത്​. ജാസ്​മിനാണ്​ ഇടനിലക്കാരി യായി പ്രവർത്തിച്ചത്​. പട്ട്​ളയിലെ ജെ. ഷൈനിത്ത് കുമാർ (30), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), എന്നിവരെയാണ് വനിത പൊലീസ്​ അറസ്​റ്റ്​ ചെയ്തിരുന്നത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. ദരിദ്ര കുടുംബാംഗമായ പെൺകുട്ടി ഭക്ഷണത്തിന് പണം ചോദിച്ച പിന്നാലെ അയൽക്കാരനാണ്​ ആദ്യം പീഡിപ്പിച്ചതെന്നാണ്​ പെൺകുട്ടിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button