Latest NewsNewsInternational

വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം, അജ്ഞാതനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല: അന്വേഷണം ശക്തം

ലണ്ടന്‍: വിമാനത്തിന്റെ വീല്‍ബേയില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. ഗാംബിയയില്‍ നിന്നും ബ്രിട്ടണിലേക്ക് പോയ വിമാനത്തിന്റെ വീല്‍ബേയിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടത്. ബ്രിട്ടീഷ് ചാര്‍ട്ടര്‍ എയര്‍ലൈനായ ടൂയി എയര്‍വേസ് വിമാനത്തിന്റെ വീല്‍ബേയിലാണ് സംഭവം. ഗാംബിയയിലെ തലസ്ഥാന നഗരമായ ബഞ്ചുളില്‍ നിന്നും ലണ്ടനിലെ ഗാട്ട് വിക്ക് എയര്‍പോര്‍ട്ടിലേക്കാണ് വിമാനമെത്തിയതെന്ന് ഗാംബിയ സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Read Also: യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതയായി സാനിയ മിർസ: നേട്ടം എൻഡിഎ പരീക്ഷയിൽ

ഡിസംബര്‍ അഞ്ചിനായിരുന്നു വിമാനം ഗാംബിയയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വീല്‍ബേയില്‍ മൃതദേഹം കിടന്നിരുന്ന വിവരം ഈയാഴ്ചയാണ് ബ്രിട്ടീഷ് പോലീസ് പുറത്തുവിട്ടത്. അജ്ഞാതനായ കറുത്തവര്‍ഗക്കാരന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് മാത്രമാണ് വിവരം. മൃതദേഹത്തില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. അതിനാല്‍ മരിച്ചയാളുടെ പേര്, വയസ്, പൗരത്വം, യാത്രാ പശ്ചാത്തലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഡിഎന്‍എ പരിശോധന നടത്തുകയാണെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button