Latest NewsNewsInternational

എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്: ഫ്രാൻസിലേക്കുള്ള യാത്രയിൽ പ്രതികരണവുമായി ചാൾസ് ശോഭരാജ്

കാഠ്മണ്ഡു: നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

19 വർഷങ്ങൾ തടവിൽ കഴിഞ്ഞതിനു ശേഷമാണ് ചാൾസ് ശോഭരാജിനെ നേപ്പാൾ കോടതി മോചിപ്പിച്ചത്. കൊലപാതക കുറ്റങ്ങളിൽ ഉൾപ്പെടെ 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉൾപ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

ഫ്ലിപ്കാർട്ടും ഫോൺപേയും ഉടമസ്ഥാവകാശം വേർപ്പെടുത്തുന്നു, ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കും

‘നന്നായി തോന്നുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കുറേ പേർക്കെതിരെ കേസ് കൊടുക്കണം. നേപ്പാൾ ഉൾപ്പെടെ.’ ചാൾസ് ശോഭരാജ് പറഞ്ഞു. സീരിയൽ കില്ലർ എന്ന ലേബൽ തെറ്റിദ്ധാരണജനകമായി നൽകപ്പെട്ടതാണെന്നും ശോഭരാജ് പറഞ്ഞു. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് 2003ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിന് ജീവപരന്ത്യം തടവിന് ശിക്ഷ വിധിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button