Latest NewsNewsBusiness

ശൈത്യകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, ടിക്കറ്റ് നിരക്കും ബുക്കിംഗ് സമയവും അറിയാം

ഇന്ത്യയിൽ ചിലവ് കുറഞ്ഞ യാത്രകൾ വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ

വിമാനയാത്രകൾക്ക് ശൈത്യകാല ഓഫറുകൾ പ്രഖ്യാപിച്ച് മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി പ്രത്യേകത നിരക്കുകളാണ് ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള കാലയളവിലാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. യാത്രക്കാർക്ക് ഡിസംബർ 23 മുതൽ 25 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ആകെ മൂന്ന് ദിവസം മാത്രമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള കാലാവധി.

ആഭ്യന്തര വിമാനങ്ങൾക്ക് 2,023 രൂപ മുതലും, അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,999 രൂപ മുതലുമാണ് നിരക്കുകൾ ഈടാക്കുന്നത്. കൂടാതെ, ഇൻഡിഗോയുടെ പങ്കാളി ബാങ്കായ എച്ച്എസ്ബിസിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ഓഫറിന് കീഴിൽ പരിമിതമായ ഇൻവെന്ററി മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ ഓഫർ മറ്റേതെങ്കിലും ഓഫറുമായോ സ്കീമുമായോ, പ്രമോഷനുമായോ ബന്ധിപ്പിക്കാൻ സാധിക്കുകയില്ലെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്

ഇന്ത്യയിൽ ചിലവ് കുറഞ്ഞ യാത്രകൾ വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. 2022 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികളിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 1,105.10 ലക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button