Latest NewsIndia

ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ പ്രതിരോധവാക്‌സിന്‍ സ്‌കൂള്‍വഴി നൽകാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള എച്ച്.പി.വി. വാക്‌സിന്‍ സ്‌കൂളുകളിലൂടെ നല്‍കാനൊരുങ്ങി കേന്ദ്രം. ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എച്ച്.പി.വി. വാക്‌സിന്‍ ഏപ്രിലില്‍ വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച ‘ക്വാഡ്രിവാലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍’ (ക്യൂ.എച്ച്.പി.വി.) ആണ് 200-400 രൂപയ്ക്ക് വിപണില്‍ ലഭ്യമാക്കുക. ഈ വാക്സിന്‍ സാര്‍വത്രിക കുത്തിവെപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ ദേശീയ സാങ്കേതിക ഉപദേശകസമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തു. ഗര്‍ഭാശയഗള അര്‍ബുദത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശവും നല്‍കി.

നിർദ്ദേശങ്ങൾ ഇങ്ങനെ,

  • അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ വാക്‌സിന്‍ സെന്ററുകള്‍ ക്രമീകരിക്കണം.
  • സ്‌കൂളില്‍നിന്നുതന്നെ നോഡല്‍ ഓഫീസറെ നിയമിക്കണം. യു-വിന്‍ ആപ്പിലൂടെ രജിസ്ട്രേഷന്‍.
  • വാക്‌സിനേഷനെത്താന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ അവസരമൊരുക്കണം.
  • വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പ്രതിരോധ ഓഫീസര്‍ എന്നിവര്‍ക്ക്.
  • പെണ്‍കുട്ടികള്‍ക്കിടയിലും പി.ടി.എ.യിലും ഗര്‍ഭാശയഗള അര്‍ബുദത്തെക്കുറിച്ച് ബോധവത്കരണം നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button