KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍

കോട്ടയം: ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പാലാ എംഎല്‍എ മാണി സി കാപ്പന്റെ ഡ്രൈവറുടെ വാഹനത്തില്‍ നിന്നാണ് 0.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ ബൈപാസില്‍ ഉണ്ടായ അപകടത്തില്‍ മാണി സി കാപ്പന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്.

വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചത് എവിടെ നിന്നാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

യുവനടി ഷൂട്ടിങ് സെറ്റില്‍ ജീവനൊടുക്കി

ചരക്ക് കയറ്റിവന്ന എയ്‌സ് ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button