Latest NewsNewsIndia

പങ്കാളിയെ കൊലപ്പെടുത്തി, മൃതദേഹം കാട്ടില്‍ തള്ളി: രാമൻ അറസ്റ്റിൽ

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നു

ലഖ്‌നൗ: കുളുവിലേക്കുള്ള യാത്രയ്ക്കിടയിൽ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്ക് മുൻപ് പങ്കാളിയെ കാണാനില്ലെന്ന് കാണിച്ച്‌ ഉത്തര്‍പ്രദേശ് പൊലീസില്‍ രാമൻ എന്ന യുവാവ് പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

read also: നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് സിപിഎം

വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കുളുവിലേക്കുള്ള യാത്രാമധ്യേ രാമന്‍ പങ്കാളിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കുളുവിലെ വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button