Latest NewsNewsTechnology

നാഷണൽ കമ്പനി ലോ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് ഗൂഗിൾ, കാരണം ഇതാണ്

സിസിഐയുടെ നടപടി മൊബൈൽ ഫോണിന്റെ വില വർദ്ധിക്കാൻ കാരണമാകുമെന്നാണ് ഗൂഗിളിന്റെ വാദം

പ്രമുഖ ടെക് ഭീമനായ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിനെതിരെയാണ് എൻസിഎൽഎടിയെ സമീപിച്ചത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിലെ മറ്റ് എതിരാളികൾക്ക് അവസരങ്ങൾ നിഷേധിച്ച നീക്കത്തെ തുടർന്നാണ് 2022 ഒക്ടോബർ മാസത്തിൽ സിസിഐ ഗൂഗിളിനെതിരെ പിഴ ചുമത്തിയത്. 1,337.76 കോടി രൂപയായിരുന്നു പിഴ. ഇന്ത്യയിൽ ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ശിക്ഷാ നടപടി കൂടിയാണിത്.

സിസിഐയുടെ നടപടി മൊബൈൽ ഫോണിന്റെ വില വർദ്ധിക്കാൻ കാരണമാകുമെന്നാണ് ഗൂഗിളിന്റെ വാദം. കൂടാതെ, ആൻഡ്രോയിഡ് സുരക്ഷാ ഫീച്ചറുകളിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാ ഉപയോക്താക്കകൾക്കും ഈ നടപടി തിരിച്ചടിയാകുമെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു. നിലവിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തന്നെയാണ് വിപണിയിൽ മുൻതൂക്കം. ഈ സാഹചര്യത്തിൽ ഹാൻഡ്സെറ്റ് നിർമ്മാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിംഗ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സിസിഐ കനത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചത്.

Also Read: തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്: ലോകമെങ്ങും ആഘോഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button