NewsHealth & Fitness

വിളർച്ച തടയാൻ ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് വിളർച്ച. സാധാരണയായി പല പ്രായക്കാരിലും വിളർച്ച കണ്ടുവരാറുണ്ട്. ക്ഷീണം, ഉന്മേഷക്കുറവ്, തളർച്ച, തലകറക്കം എന്നിവയാണ് വിളർച്ചയുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ വിളർച്ച നിയന്ത്രിക്കാൻ കഴിയും. ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പരിചയപ്പെടാം.

പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ കെ, വിറ്റാമിൻ ബി എന്നിയുടെ പ്രധാന ഉറവിടമാണ് ഇലക്കറികൾ. വിളർച്ചയുള്ളവർ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് നികത്തുന്നു.

Also Read: പെരുംജീരക വെള്ളം കുടിക്കുന്നവരാണോ? ഈ ഗുണങ്ങൾ അറിയാം

അടുത്തതാണ് പയറുവർഗ്ഗങ്ങൾ. ബീൻസ്, ചെറുപയർ, പയർ, സോയാബീൻ, കടല എന്നിവ പോഷക സമൃദ്ധമാണ്. ഇതിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയുന്നു.

ഇരുമ്പിന്റെ മികച്ച സ്രോതസായ മത്തങ്ങ കഴിക്കുന്നത് വിളർച്ചയുള്ളവർക്ക് നല്ലതാണ്. മത്തങ്ങ, എള്ള്, ഫ്ലാക്സീഡ് എന്നിവ ഇരുമ്പിന്റെ സ്രോതസുകളാണ്. ഇതിൽ, സസ്യ പ്രോട്ടീൻ, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button