KeralaLatest NewsNews

മാട്രിമോണിയല്‍ സൈറ്റുകളില്‍ അമല്‍ കൃഷ്ണ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തത് മുഹമ്മദ് ഫൈസല്‍: നിരവധി യുവതികള്‍ വലയില്‍ വീണു

മലപ്പുറം: വ്യാജരേഖകളും പേരും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളിലൂടെ യുവതികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി കൊല്ലത്ത് പിടിയിലായി. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെ സൈബര്‍ സെല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

Read Also:തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് 

അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റ്, ഉയര്‍ന്ന ശമ്പളം, എന്നിങ്ങനെ മാട്രിമോണിയല്‍ സൈറ്റുകളില്‍ ആകര്‍ഷകമായ പ്രൊഫൈല്‍ ഒരുക്കിയാണ് മുഹമ്മദ് ഫൈസല്‍ യുവതികളെ ചതിയില്‍ വീഴ്ത്തിയിരുന്നത്. അമല്‍ കൃഷ്ണന്‍ എന്ന പേരിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലസിയിരുന്നത്. സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ത്രീകളാണ് അമല്‍ കൃഷ്ണനെന്ന വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പിനിരയായത്. ഇയാള്‍ യുവതികളെ പീഡനത്തിനിരയാക്കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് കൊണ്ടോട്ടി സ്വദേശിനിയില്‍ നിന്ന് മാത്രം അന്‍പത് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കൊല്ലം സ്വദേശിനിയില്‍ നിന്ന് നാല്‍പതിനായിരം രൂപയും കൈക്കലാക്കി. ഇവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. രാജ്യത്തെ എല്ലാ തരം തിരിച്ചറിയല്‍ രേഖകളും വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പാലാരിവട്ടത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിന് മുന്‍പ് ബലാത്സംഗക്കേസില്‍ ഇയാള്‍ വിചാരണ തടവുകാരനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button