MollywoodNewsEntertainment

എല്ലാരുടെയും തള്ള് കേട്ട് ജയ ജയ ഹേ കണ്ടു ഒരു തേങ്ങയും തോന്നിയില്ല..: വൈറൽ കുറിപ്പ്

സോഷ്യല്‍ മീഡിയ തള്ള് കേട്ട് പടം കണ്ടു ഒരിടത്തും ചിരി വന്നില്ല

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേകഴിഞ്ഞ ദിവസം ഒടിടിയിലും റിലീസായി. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം ഒടിടിയിൽ കണ്ട ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. എല്ലാരുടെയും തള്ള് കേട്ട് ജയ ജയ ഹേ കണ്ടു ഒരു തേങ്ങയും തോന്നിയില്ലെന്ന് ഗ്ലാഡ്വിന്‍ ഷരുണ്‍ ഷാജി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

read also: കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ : യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ

കുറിപ്പ്

കുറേ നാളിന് ശേഷം 50 ദിവസത്തോളം മാക്‌സിമം തീയേറ്ററില്‍ ഇട്ട് ഓടിച്ച ശേഷം അങ്ങനെ ഒരു മലയാളസിനിമ OTT റിലീസ് ആയിരിക്കുകയാണ്.. ??
എന്ത് കണ്ടിട്ടാണ് ഈ സിനിമക്ക് ഇത്ര പോസിറ്റീവ് വന്നതെന്ന് അറിയില്ല വെറും ആവേറേജ് പടം..

എല്ലാരുടെയും തള്ള് കേട്ട് ജയ ജയ ഹേ കണ്ടു ഒരു തേങ്ങയും തോന്നിയില്ല..
ഈ പടത്തിന് എങ്ങനെ ഇത്ര കളക്ഷന്‍ വന്നെന്നു ഒരു പിടിയുമില്ല എങ്ങനെയോ കണ്ടു തീര്‍ത്തു..

നല്ല പോലെ ചിരിക്കാനുണ്ടെന്ന സോഷ്യല്‍ മീഡിയ തള്ള് കേട്ട് പടം കണ്ടു ഒരിടത്തും ചിരി വന്നില്ല Strictly Overrated Movie..
തീയേറ്ററില്‍ ഹിറ്റായ പടം OTT വരുമ്പോ സ്ഥിരമായി വരാറുള്ള ഇത്തരം പോസ്റ്റുകളുടെ വരവാണ് ഇനി. മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് ടോറന്റ് ബുജികള്‍ overrated ആക്കാന്‍ പോവുന്ന അടുത്ത പടം.

സിനിമ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് അതുകൊണ്ട് ആരും കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ പടം ഹിറ്റ് ആക്കിയവരുടെയും പടത്തിനു പോസിറ്റീവ് പറഞ്ഞവരുടെയും മെക്കിട്ട് കേറുന്ന പരിപാടി ഒന്ന് നിര്‍ത്തിയാല്‍ കൊള്ളാം. കണ്ടു കണ്ടു വെറുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button