KeralaLatest NewsNewsCrime

കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ : യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ

കള്ളിക്കാട്, മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ്(37) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രവചരിപ്പിച്ച യുവാവ് പിടിയിലായി. കള്ളിക്കാട്, മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ്(37) ആണ് അറസ്റ്റിലായത്. ജ്യോതിഷി ആണെന്നും പറഞ്ഞു ആളുകളുമായി സൗഹൃദത്തിൽ ആയതിനു ശേഷം കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.

read also: ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ

നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം റൂറൽ സൈബർക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത പരാതിയിലാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. ഈ യുവതിയുമായി ചാറ്റ് ചെയ്ത ഇയാൾ ഭർത്താവും കുഞ്ഞും മരണപ്പെട്ട് പോകാൻ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്. എന്നാൽ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിൽ പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനൽകി. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്.

തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി ശിൽപ ഐപിഎസിന്‍റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് സുബീഷ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button