KeralaLatest NewsNews

ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ

ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായി വരുന്നു.

Read Also: ഒല: മൂവ് ഒഎസ് 3 സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പമ്പയില്‍ എത്തും. പകല്‍ രണ്ടിന് എത്തുന്ന ഘോഷ യാത്രയെ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നുവരെ തീര്‍ഥാടകര്‍ക്ക് തങ്കഅങ്കി ദര്‍ശിക്കാം. 3.15ന് പമ്പയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് ശാന്തകുമാര്‍, എഇഒ രവികുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട് 6.15ന് പതിനെട്ടാംപടിക്കുമുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ ഉള്‍പ്പടെയുള്ളവര്‍ സ്വീകരിക്കും. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 26ന് രാത്രി 9.30ന് അത്താഴപൂജയ്ക്കുശേഷം 11.20ന് ഹരിവരാസനംപാടി നടയടയ്ക്കും. 27ന് പുലര്‍ച്ചെ മൂന്നിന് നടതുറക്കും. മണ്ഡലപൂജയ്ക്കുശേഷം നടയടച്ച് വൈകിട്ട് വീണ്ടും തുറക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button