Latest NewsNewsIndia

അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം: കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ

ഉത്തർപ്രദേശ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം. ഇക്കാര്യം ഉന്നയിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എഎംയുവിൽ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ശത്രുതാപരമായ സംസ്‌കാരം നേരിടുന്നുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും വിദ്യാർത്ഥി സംഘടന കത്തിൽ പറയുന്നു.

അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളിൽ 1,400ലധികം വിദ്യാർത്ഥികൾ കശ്മീർ താഴ്‌വരയിൽ നിന്ന് ചേർന്നിരുന്നു. ഇവർ ശത്രുതാപരമായ സംസ്‌കാരം നിരന്തരമായി അഭിമുഖീകരിക്കുന്നു എന്നും ശത്രുതയുടെ ഇരകളായി അവർ മാറിയെന്നും കത്തിൽ പറയുന്നു. കശ്മീരി വിദ്യാർത്ഥികളെ ഉപദ്രവിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനും വിഷയം നേരിട്ട് പരിശോധിക്കാനും വിദ്യാർത്ഥി സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു.

ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബം: ബിജെപി

‘ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും പീഡനം തുടരുകയാണ്. കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സർവ്വകലാശാല നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണം,’ അസോസിയേഷൻ ആവശ്യപ്പെട്ടു.

എന്നാൽ, കശ്മീരി വിദ്യാർത്ഥിക്ക് നേരെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ആക്രമണം നടന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അലിഗഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനു റാണ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button