Latest NewsNewsTechnology

വിപണി കീഴടക്കാൻ ഇൻഫിനിക്സ് സീറോ അൾട്രാ എത്തി, സവിശേഷതകൾ ഇങ്ങനെ

6.8 ഇഞ്ച് എൽടിപിഎസ് ഓൺസെൽ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ ഇൻഫിനിക്‌സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ അൾട്രാ എത്തി. മികച്ച ഡിസൈനിനോടൊപ്പം ഒട്ടനവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ അറിയാം.

6.8 ഇഞ്ച് എൽടിപിഎസ് ഓൺസെൽ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസലൂഷനും, 120 ഹെട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 920 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് ഇൻഫിനിക്സ് സീറോ അൾട്രാ വാങ്ങാൻ സാധിക്കുക.

Also Read: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയം: കെ സുരേന്ദ്രൻ

200 മെഗാപിക്സൽ, 13 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 180 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 29,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button