Latest NewsNewsInternationalOmanGulf

വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ

മസ്‌കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ ബൈലോയും മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം ബൈലോ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം

സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചരണം നടത്തുന്നതിന് മന്ത്രാലയത്തിന്റെ വാണിജ്യകാര്യ, ഇലക്ട്രോണിക്, വ്യാപാര വകുപ്പിൽ നിന്ന് ലൈസൻസ് നേടണമെന്ന് ബൈലോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ നിന്നു ലഭിക്കുന്ന നിർദ്ദിഷ്ട ഫോമുകൾ പൂരിപ്പിച്ച് ലൈസൻസിന് സമർപ്പിക്കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ള തീരുമാനം അറിയാൻ കഴിയും.

Read Also: പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി 

shortlink

Related Articles

Post Your Comments

Related Articles


Back to top button