ThiruvananthapuramKeralaNattuvarthaLatest NewsNews

സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എപി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

പ്രമേഹരോഗിയാണോ? ധൈര്യസമേതം ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

 

shortlink

Related Articles

Post Your Comments


Back to top button