KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമർശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും.

Read Also: ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം

കേരളത്തിൽ ദേശീയ പാത വികസനത്തിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജൽ ജീവൻ മിഷനും വിവിധ നാഷണൽ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകൾ നേർന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ കഥകളി ശില്പം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Read Also: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button