Latest NewsNewsBusiness

ഇൻകോവാക് വാക്സിന്റെ വില വിവരങ്ങൾ പ്രഖ്യാപിച്ചു

ഏതെങ്കിലും കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച 18 വയസ് കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഇൻകോവാക് നൽകുന്നത്

ഭാരത് ബയോടെക് വികസിപ്പിച്ച ഇൻകോവാക് വാക്സിനിന്റെ വില വിവരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സർക്കാർ ആശുപത്രികളിൽ 325 രൂപയാണ് ഇൻകോവാക് വാക്സിനിന്റെ വില. സ്വകാര്യ ആശുപത്രികളിലെ നിരക്ക് 800 രൂപയാണ്. മൂക്കുകളിലൂടെ തുള്ളി മരുന്നായാണ് ഇൻകോവാക് വാക്സിൻ നൽകുക.

ഏതെങ്കിലും കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച 18 വയസ് കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഇൻകോവാക് നൽകുന്നത്. 2023 ജനുവരി മുതൽ സ്വകാര്യ ആശുപത്രികളിലാണ് ഇൻകോവാകിന്റെ വാക്സിനേഷൻ ആരംഭിക്കുന്നത്. ഇവ ഉടൻ തന്നെ കോവിൻ ആപ്പിൽ ഉൾപ്പെടുത്തുന്നതാണ്. കോവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് ഇൻകോവാക് മൂക്കിലൂടെ നൽകുന്നത്. 2 ഡിഗ്രി മുതൽ 8 ഡിഗ്രി താപനിലയിലാണ് ഇവ സൂക്ഷിക്കേണ്ടത്.

Also Read: ക്യാൻസർ തടയുന്ന പ്രഭാതത്തിലെ ഈ വിശിഷ്ട വിഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button