AsiaLatest NewsNewsInternational

ആകാശത്തിൽ പറന്നത് വെറും 42 മണിക്കൂര്‍ മാത്രം: ആഢംബര ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചടുക്കി, കാരണം ഇത്

വെറും 42 മണിക്കൂര്‍ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചുമാറ്റി. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് വിമാനം പൊളിച്ചത്. സൗദി കിരീടാവകാശിയായിരുന്ന സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് വേണ്ടി ഏകദേശം 280 മില്യണ്‍ ഡോളറിനാണ് ആഢംബര സൗകര്യങ്ങളോടു കൂടിയ ഈ വിമാനം ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ വിമാനം കൈമാറുന്നതിന് ഒരു വര്‍ഷം മുന്‍പ്, 2011 ഒക്ടോബറില്‍ അദ്ദേഹം മരിച്ചു. സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മരിച്ചതിനു ശേഷം സൗദി രാജകുടുംബത്തിലെ മറ്റാരും വിമാനം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് സ്വിറ്റ്സര്‍ലണ്ടിലെ ഒരു എയര്‍പോര്‍ട്ടില്‍ 30 വര്‍ഷം വരെ ആയുസുള്ള ഈ വിമാനം ഒരു പതിറ്റാണ്ടോളം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.

മംഗളൂരു സ്‌ഫോടനം, കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണത്തിനായി എന്‍ഐഎ

തുടർന്ന് 95 മില്യന്‍ വരെ വില കുറച്ചെങ്കിലും ഇത് വാങ്ങാന്‍ മറ്റാരും സമീപിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പൊളിക്കല്‍ നടപടികളിലേക്ക് നീങ്ങിയത്. അരിസോണയിലെ പൈനല്‍ എയര്‍പാര്‍ക്കില്‍ വച്ചാണ് ബോയിംഗ് 747പൊളിച്ചത്. 2012ല്‍ സാന്‍ അന്റോണിയോയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലിലേക്ക് വിമാനം പറത്തിയിരുന്നു.

ഏപ്രിലിൽ അരിസോണയിലേക്കുള്ള അവസാന പറക്കലിന് മൂന്ന് ദിവസം മുമ്പ് ബോയിംഗ് വെളിപ്പെടുത്താത്ത തുകയ്ക്ക് വിമാനം തിരികെ വാങ്ങിയെങ്കിലും വിമാനം വാങ്ങുന്നതിനായി പുതിയതായി ഒരാളെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും അത് സ്ക്രാപ്പ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button