KollamKeralaNattuvarthaNewsCrime

ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, കൊല്ലത്ത് ആറംഗ സംഘം പിടിയില്‍

രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.

കൊല്ലം: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന  സംഘം പോലീസ് പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.

read also:4000 രൂപയ്ക്ക് പൂർണ ഉഴിച്ചിൽ, മസാജിലൂടെ ശാരീരികസുഖം : പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ കൊടുത്ത് 19കാരൻ

മാര്‍ക്കറ്റ് കവലയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചു ഇടപാട് നടത്തിയിരുന്ന കുളത്തുപ്പുഴ ഇഎസ്എം കോളനി സ്വദേശി സുധീഖ് ഷാ, മറിയ വളവ് സ്വദേശി ലിജു, പുനലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, തോയിത്തല സ്വദേശി അനന്ദു, ഏറം സ്വദേശി ആരോമല്‍, പനച്ചിവിള സ്വദേശി മോഹൻ രാജ് എന്നിവരാണ് പിടിയിലായത്.

ഇവരെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കുളത്തുപ്പുഴ പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി ലോഡ്ജിൽ പരിശോധന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button