Latest NewsNewsIndia

മദ്യപാനിയായ ഭാര്യ പാന്‍ മസാലയും ഗുഡ്കയും ചവയ്ക്കും,ഭാര്യയെ കൊണ്ട് പൊറുതിമുട്ടി ഭര്‍ത്താവ്:വിവാഹ മോചനം അംഗീകരിച്ച് കോടതി

ഗുട്കയും പാന്‍ മസാലയും ചവച്ചും, മദ്യപിച്ചും സ്ത്രീ ഭര്‍ത്താവിനെ ബുദ്ധിമുട്ടിപ്പിക്കുന്നത് കുറ്റകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം

റായ്പൂര്‍: ഭര്‍ത്താക്കന്‍മാരുടെ മദ്യപാനവും ലഹരി ഉപയോഗവും മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ഭാര്യയുടെ മദ്യപാനം കൊണ്ട് കുടുംബം തകര്‍ന്ന കഥയാണ് റായ്പൂരില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി കോടതി അംഗീകരിച്ചു. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. മാംസാഹാരങ്ങള്‍ കഴിച്ചും, ഗുട്കയും പാന്‍ മസാലയും ചവച്ചും, മദ്യപിച്ചും സ്ത്രീ ഭര്‍ത്താവിനെ ബുദ്ധിമുട്ടിപ്പിക്കുന്നത് കുറ്റകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അര്‍ഹനാണെന്നും കോടതി നിരീക്ഷിച്ചു.

Read Also: ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം: ജി സുകുമാരൻ നായർ

ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് രാധാകൃഷ്ണന്‍ അഗര്‍വാളും അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഛത്തീസ്ഗഡിലെ ബങ്കി മോംഗ്ര സ്വദേശിയാണ് ഹര്‍ജിക്കാരന്‍. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം തന്റെ ഭാര്യ മദ്യപിച്ച് ബോധരഹിതയായി കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. എന്താണ് ഭാര്യയ്ക്ക് സംഭവിച്ചതെന്നറിയാതെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ അവര്‍ മദ്യപാനത്തിനും മറ്റ് ദുശീലങ്ങള്‍ക്കും അടിമയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുശീലങ്ങള്‍ തടസമാകുമെന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഭാര്യ തയ്യാറായില്ല.

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭാര്യ തന്റെ ബെഡ്റൂമില്‍ പോലും ഗുഡ്ക ചവിച്ച് തുപ്പിയിടാന്‍ തുടങ്ങി. ഇക്കാര്യം പറഞ്ഞ് ദിവസവും വഴക്കായി. ഒരു ദിവസം ഭാര്യ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വാദങ്ങള്‍ കേട്ട ഛത്തീസ്ഗഡ് കോടതി വിവാഹ മോചന ആവശ്യം അംഗീകരിക്കുകയായിരുന്നു. കുടുംബ കോടതി വിവാഹ മോചനം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button