Latest NewsNewsInternational

വിദ്യാര്‍ത്ഥിനികള്‍ പഠിക്കണ്ട, താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് പ്രൊഫസര്‍

കാബൂള്‍: യൂണിവേഴ്സിറ്റിയുടെ അകത്തേക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ പ്രൊഫസര്‍. തന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞായിരുന്നു പ്രൊഫസര്‍ പ്രതിഷേധിച്ചത്. ടിവിയില്‍ തത്സമയം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.

Read Also: ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്: സുധീര്‍ സുകുമാരന്‍

‘ഇന്ന് മുതല്‍, ഈ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കാവശ്യമില്ല. കാരണം ഈ രാജ്യം വിദ്യാഭ്യാസം നേടാന്‍ സഹായിക്കുന്ന സ്ഥലമല്ല. എന്റെ അമ്മയ്ക്കും സഹോദരിക്കും പഠിക്കാന്‍ സാധിക്കില്ലെങ്കില്‍ ഈ വിദ്യാഭ്യാസ സമ്പ്രദായം ഞാന്‍ അംഗീകരിക്കില്ല’, എന്നുപറഞ്ഞായിരുന്നു പ്രൊഫസര്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞത്. കാബൂള്‍ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകയായ ഷബ്നം നസീമിയാണ് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button