Latest NewsNewsBusiness

‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും

ഒരു മണിക്കൂറുകളിൽ തന്നെ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ലഭിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത

കാലിഫോർണിയ: പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾക്ക് തുടക്കമിട്ടു. റിപ്പോർട്ടുകൾ പ്രകാരം, യുഎസിലെ കാലിഫോർണിയ, ടെക്സാസ് എന്നിവിടങ്ങളിലാണ് ഡ്രോണുകൾ ഉപഭോക്താക്കളുടെ വീടുകളിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറുകളിൽ തന്നെ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ലഭിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. ഏതാനും മാസങ്ങൾക്ക് മുൻപ് കാലിഫോർണിയയിലെ ലോക്ക്ഫോർഡിലെയും, ടെക്സസിലെ കോളേജ് സ്റ്റേഷനിലെയും ഉപഭോക്താക്കൾക്ക് ‘ആമസോൺ പ്രൈം എയർ’ ഡ്രോൺ സംവിധാനം വഴി സാധനങ്ങൾ വിതരണം ചെയ്തിരുന്നു.

ആദ്യ ഘട്ട പ്രവർത്തനമെന്ന നിലയിലാണ് രണ്ട് നഗരങ്ങളിലും ഡ്രോൺ ഡെലിവറിക്ക് തുടക്കമിട്ടത്. ഘട്ടം ഘട്ടമായി കൂടുതൽ ഉപഭോക്താക്കളിലേക്ക് ഡ്രോൺ ഡെലിവറി സേവനം ഉറപ്പുവരുത്താനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ 2020- ലാണ് ആമസോണിന് ഡ്രോണുകൾ വഴി പാക്കേജുകൾ അയക്കാനുള്ള അനുമതി നൽകിയത്.

Also Read: ബേപ്പൂരിൻ്റെ മാമാങ്കമായി ജലഘോഷയാത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button