Latest NewsNewsTechnology

ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, പ്രധാനപ്പെട്ട സവിശേഷത ഇതാണ്

6.75 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി 2023 ജനുവരി 10- നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആൻടുടു (AnTuTu) സ്കോർ അടിസ്ഥാനപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും വേഗമുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണാണ് ഐക്യൂ 11. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.75 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിലാണ് സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. അതേസമയം, സ്നാപ്ഡ്രാഗൺ 8 ജെൻ 2 സപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഐക്യൂ 11.

Also Read: നമ്മുടെ ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥ

ആൻടുടു ഡാറ്റ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ സ്കോർ നില 13,23,820 ആണ്. സാധാരണയായുള്ള ഗെയിമിംഗ് സ്മാർട്ട്ഫോണുകളെക്കാൾ കൂടുതലാണ് ഈ നിരക്ക്. മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും, നൈറ്റ് ഫോട്ടോഗ്രാഫിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button