KeralaLatest NewsNews

ജ്യോതിഷവിധി പ്രകാരം ഇതാണ് പുതുവര്‍ഷത്തിലെ നിങ്ങളുടെ ഭാഗ്യസംഖ്യ: മനസിലാക്കാം

ജ്യോതിഷവിധി പ്രകാരം എല്ലാ രാശിക്കാര്‍ക്കും ഭാഗ്യ സംഖ്യകള്‍ ഉണ്ട്. അത്തരത്തില്‍ പുതുവര്‍ഷത്തിൽ ഓരോ രാശിക്കാര്‍ക്കും അനുഗ്രഹപ്രദമാകുന്ന ഭാഗ്യസംഖ്യകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാം.

മേടം – 2023 ല്‍, 6 ഉം 9 ഉം സംഖ്യകള്‍ മേടം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമാണ്. ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് വിജയവും ഐശ്വര്യവും കൊണ്ടുവരും.

ഇടവം- 5 , 6 ഉം ആണ് ഇടവം രാശിക്കാരുടെ ഇക്കൊല്ലത്തെ ഭാഗ്യ സംഖ്യകള്‍.5 അല്ലെങ്കില്‍ 6 ഉള്‍പ്പെട്ടിട്ടുളള രണ്ട് അക്ക സംഖ്യകളും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.നിങ്ങളുടെ വിജയത്തിന്റെ വഴിയിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഈ രണ്ട് നമ്പറുകളും സഹായകമാകും.

മിഥുനം- 2023ല്‍ 5, 6 എന്നീ സംഖ്യകള്‍ മിഥുന രാശിക്കാര്‍ക്ക് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.

കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ: പ്രതിഷേധവുമായി ബിജെപി

കര്‍ക്കടകം- പുതിയ വര്‍ഷത്തില്‍ 2, 9 എന്നീ സംഖ്യകള്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു.പ്രധാനപ്പെട്ട ഒരു പരിപാടി നടത്തുന്നതിനോ ഒരു മത്സരത്തില്‍ പങ്കെടുക്കുമ്പോളോ ഈ സംഖ്യകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ രണ്ട് നമ്പറുകളും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. പുതുവര്‍ഷത്തില്‍ വിജയം നേടാന്‍ ഈ നമ്പറുകളില്‍ ഉറച്ചുനില്‍ക്കുക.

ചിങ്ങം- 2023 ല്‍ ചിങ്ങം രാശിക്കാര്‍ക്ക് മൂന്ന് ഭാഗ്യ സംഖ്യകളുണ്ട് – 1, 5, 9. പുതുവര്‍ഷത്തിലെ വിജയം നേടാന്‍ ഈ മൂന്ന് സംഖ്യകളില്‍ ഒന്ന് നിങ്ങള്‍ തിരഞ്ഞെടുക്കണം.നിങ്ങളുടെ നേതൃത്വഗുണവും കഴിവും മെച്ചപ്പെടുത്താന്‍ ഈ സംഖ്യകള്‍ നിങ്ങളെ സഹായിക്കും.

കന്നി- ഈ പുതുവര്‍ഷത്തില്‍, 5, 6 എന്നീ സംഖ്യകള്‍ കന്നിരാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും.ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യും.

തുലാം- ഈ വര്‍ഷം 5, 6, 9 എന്നീ സംഖ്യകള്‍ തുലാം രാശിക്കാര്‍ക്ക് ഭാഗ്യസംഖ്യയായി കണക്കാക്കപ്പെടുന്നു.ഈ നമ്പറുകള്‍ നിങ്ങളുടെ ബിസിനസില്‍ ഭാഗ്യം കൊണ്ടുവരും.

മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: ഭർത്താവ് അറസ്റ്റിൽ

വൃശ്ചികം- 1, 2, 4, 7 എന്നീ സംഖ്യകള്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യമുളളതായി കണക്കാക്കപ്പെടുന്നു. ഏത് വിഷയത്തിലും നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ തിരഞ്ഞെടുക്കാം.ഈ വര്‍ഷം ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് സന്തോഷവും സമ്പത്തും നല്‍കും.

ധനു- പുതുവര്‍ഷത്തില്‍ 3, 5, 6, 8 എന്നീ സംഖ്യകള്‍ നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായി കണക്കാക്കപ്പെടുന്നു.ഈ സംഖ്യകള്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും സാമ്പത്തിക സ്ഥിരതയും കൊണ്ടുവരും.

മകരം- 5, 6, 8 എന്നീ സംഖ്യകള്‍ മകരം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമാണെന്ന് പറയപ്പെടുന്നു. പുതുവര്‍ഷത്തിലെ നിങ്ങളുടെ വിജയവും ഭാഗ്യവും പ്രധാനമായും ഈ മൂന്ന് സംഖ്യകളെ ആശ്രയിച്ചിരിക്കും.വിജയം നേടുന്നതിന് ഈ നമ്പറുകള്‍ വിവേകത്തോടെ തിരഞ്ഞെടുക്കുക.

അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

കുംഭം- 3, 7, 9 എന്നിവ കുംഭ രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മൂന്ന് സംഖ്യകള്‍ നിങ്ങളുടെ സംരംഭങ്ങളില്‍ വിജയം നല്‍കും.

മീനം- ഈ വര്‍ഷം, 3, 7 എന്നീ സംഖ്യകള്‍ മീനരാശിക്കാര്‍ക്ക് കൂടുതല്‍ ഭാഗ്യം നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വിജയത്തിന് വരുന്ന തടസ്സങ്ങള്‍ നീക്കാന്‍ ഈ നമ്പറുകള്‍ സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button