CinemaMollywoodLatest NewsNewsEntertainment

ഈ കാനനയാത്ര അത്രമേൽ സുന്ദരം: മനസ് നിറയ്ക്കുന്ന മാളികപ്പുറം

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം തിയറ്ററുകളിൽ എത്തി. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍.

കുട്ടികളാണ് ഈ സിനിമയുടെ അടിത്തറ. അവരിലൂടെയാണ് കഥ ആരംഭിക്കുന്നത്. കുട്ടികളുടെ ഇടയിലേക്ക് കയറിവരുന്ന ഒരു ‘സ്വാമി’ യായി വരുന്ന ഉണ്ണി മുകുന്ദനാണ് പിന്നീട് കഥ കൊണ്ടുപോകുന്നത്. ഉണ്ണിക്കും കുട്ടികൾക്കും എന്താണ് സംഭവിക്കുന്നത് എന്നാണ് സിനിമ പറയുന്നത്. ആദ്യപകുതി തമാശയും ഇമോഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ശേഷമുള്ള രണ്ടാം പകുതി അയ്യപ്പനോടൊപ്പമുള്ള ഒരു യാത്രയാണ്. ആ യാത്രയിലേക്ക് സിനിമ നമ്മളുടെ കൂട്ടിക്കൊണ്ട് പോകുന്നത്.

വൃശ്ചിക മാസം ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ട്ട സമ്മാനമാണ് ‘മാളികപ്പുറം’. സിനിമ കഴിഞ്ഞിട്ടും എഴുന്നേറ്റ് പോകാതെ കുറച്ച് നിമിഷത്തേക്ക് ശബരിമലയെന്ന വികാരത്തിൽ ലയിച്ചിരിക്കുന്ന പ്രേക്ഷകരെ തിയേറ്ററിൽ കാണാനാകും. സിനിമ ഒരു അനുഭവമായി തോന്നും. അത്രമേൽ നല്ല സ്ക്രിപ്റ്റ്. ഇമ്പമുള്ള പാട്ടുകളും കാനന മോഹനക്കാഴ്ചകളെ ഒപ്പിയെടുത്ത ക്യാമറയും. അതിഗംഭീരം തന്നെ എന്ന് പറയാം.

ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2022 ലെ അവസാന ഹിറ്റ് ആയിരിക്കും മാളികപ്പുറമെന്ന് നിസംശയം പറയാം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button