Latest NewsKeralaNews

ശബരിമല അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് തുറക്കും 

ശബരിമല: മണ്ഡല പൂജകൾക്ക് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് തുറക്കും.

തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും.

മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമാല്യത്തിനു ശേഷം തുടങ്ങും.

ജനുവരി 14നാണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളൽ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button