NewsMobile PhoneTechnology

റിയൽമി നാർസോ 30: റിവ്യൂ

6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ കാലയളവിനുള്ളിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം നേടിയ നിർമ്മാതാക്കളാണ് റിയൽമി. ചെറുതും വലുതുമായ ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം റിയൽമി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി നാർസോ 30. ഈ സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. കറുപ്പ് കളർ വേരിയന്റിൽ മാത്രമാണ് റിയൽമി നാർസോ 30 വാങ്ങാൻ സാധിക്കുക.

Also Read: ‘ബിജെപി അപ്രത്യക്ഷമാകും: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

48 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റിന്റെ ഇന്ത്യൻ വിപണി വില 16,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button