Latest NewsNewsIndia

‘ബിജെപി അപ്രത്യക്ഷമാകും: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി. ഇതിന് സഹായിക്കും വിധം ബിജെപിയില്‍ വലിയ അടിയൊഴുക്കുണ്ടെന്നും തന്ത്രപരമായ ഒരു രാഷ്ട്രീയ പോരാട്ടമായിരിക്കില്ല ഇനി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഞാന്‍ ഉറപ്പിച്ചു പറയുന്നു, മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരാന്‍ പോവുകയാണ്. ബിജെപിയെ എവിടെയും കാണില്ല. ബിജെപി മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് പണം കൊണ്ടാണെന്ന് ഓരോരുത്തര്‍ക്കും അറിയാം. ബിജെപിയ്‌ക്കെതിരെ വലിയ രീതിയില്‍ അടിയൊഴുക്കുണ്ട്,’ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button