Latest NewsNewsIndia

ഡൽഹിയിലെ വൃദ്ധസദനത്തിൽ തീപിടിത്തത്തിൽ രണ്ട് പേര്‍ മരിച്ചു

ഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. തീപിടിത്തത്തിൽ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഇന്ന് പുലർച്ചെ 5:15 നാണ് സംഭവം.സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്‌നിശമന സേനയും സ്ഥിരീകരിച്ചു.

തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേന അറിയിച്ചു. തീ പിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button