ThiruvananthapuramKeralaNattuvarthaNews

പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്ന് പേരാണ് കോവളം പോലീസിന്റെ പിടിയിലായത്.

ചാക്ക ഐടിഐക്ക് സമീപം താമസിക്കുന്ന ഗംഗ(20), സുഹൃത്തുക്കളായ ബീമാപള്ളി മാമൂട്ട് വിളാകം സ്വദേശി ഹാഷിം(27), ചിറയിന്‍കീഴ് അരൂര്‍ കൊട്ടാരം തുരുത്ത് അല്‍ഫര്‍ജ് സ്‌കൂളിന് സമീപം പടിഞ്ഞാറ്റുവിളവീട്ടില്‍ അസര്‍( 29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button