KeralaLatest NewsNews

സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു, മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് അറസ്റ്റില്‍

എറണാകുളം: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. എറണാകുളം എളംകുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ എ.കെ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു പീഡനം നടന്നത്. കോണ്‍ഗ്രസില്‍ റിബലായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പ്രസിഡന്റായത്. തുടര്‍ന്ന് സിപിഎമ്മിലേക്ക് തിരിയുകയായിരുന്നു.

Read Also: ‘സംഘി എന്നത് മോശം വാക്കാണെന്ന് അവൾ പറഞ്ഞിട്ടില്ല’: മകൾ ഐശ്വര്യയെ പിന്തുണച്ച് രജനികാന്ത്

അതേസമയം, കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടി പീഡന വിവരം ഡോക്ടറോട് പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button