Latest NewsKeralaNews

പട്ടാപ്പകൽ വൻ കവർച്ച: 80 പവനിലേറെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു

തൃശൂർ: പട്ടാപ്പകൽ വീട്ടിനുള്ളിൽ വൻ കവർച്ച. തൃശൂർ കുന്നംകുളത്താണ് സംഭവം. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം വീട്ടിനുള്ളിൽ നിന്നും മോഷ്ടിക്കപ്പെട്ടു. രാജന്റെ ഭാര്യ ദേവി വീടു പൂട്ടി പുറത്തു പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇവർ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം വ്യക്തമായത്.

Read Also: അപകട സമയത്ത് അടിയന്തര നമ്പറുകളിലേക്ക് ഫോൺ കോളുകൾ പോകും, ഐഫോണിലെ ഈ സംവിധാനത്തെ കുറിച്ച് അറിയൂ

മുകളിലത്തെ നിലയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. കുന്നംകുളം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എൽഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. വീട്ടുടമയായ ദേവി. രാജൻ എത്യോപ്യയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Read Also: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button