Latest NewsKeralaNews

സ്‌കൂൾ ബസുകൾ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാം: വിദ്യ വാഹൻ മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പ്, സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി വിദ്യ വാഹൻ എന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓരോ രക്ഷിതാക്കൾക്കും അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും.

Read Also: അപകട സമയത്ത് അടിയന്തര നമ്പറുകളിലേക്ക് ഫോൺ കോളുകൾ പോകും, ഐഫോണിലെ ഈ സംവിധാനത്തെ കുറിച്ച് അറിയൂ

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.
കേരള സർക്കാർ രക്ഷിതാക്കൾക്ക് പൂർണ്ണമായും സൗജന്യമായാണ് ആപ്പ് നൽകുന്നത്. ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താവുന്നതാണ്.

Read Also: ആര്യയുമായി ലിവിങ് ടുഗദർ, പ്രഭുദേവയുടെ ആദ്യ ഭാര്യ പ്രശ്നമുണ്ടാക്കി: നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button