Latest NewsKeralaNews

ഡ്രൈവിംഗിനിടെയിലെ ഉറക്കം എന്ന വില്ലൻ

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഏകദേശം 15 ശതമാനത്തോളം അപകടങ്ങളെ രാത്രി നടക്കുന്നുള്ളൂവെങ്കിലും, മരിക്കുന്നതിന്റെ അറുപത് ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് അതിന് കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും വാഹനം ഇടിക്കുന്നത്.

Read Also: കേന്ദ്രസര്‍ക്കാരിന്റെ സംയോജിത ഭക്ഷ്യസുരക്ഷ സൗജന്യ റേഷന്‍ പദ്ധതിക്ക് തുടക്കം: ലക്ഷ്യം 1 കോടി ഗുണഭോക്താക്കൾ

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കണം, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.

റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു. സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. അതിനാൽ രാത്രി വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരികയാണെങ്കിൽ വാഹനം റോഡരികിൽ എവിടെയെങ്കിലും നിർത്തിയിടേണ്ടതാണ്.

Read Also: ആര്യയുമായി ലിവിങ് ടുഗദർ, പ്രഭുദേവയുടെ ആദ്യ ഭാര്യ പ്രശ്നമുണ്ടാക്കി: നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button