Latest NewsNewsInternational

ചൈനയില്‍ കൊറോണ മരണം ഇരട്ടിയാകുന്നു, ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുന്നുകൂടുന്നു

ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നു.
രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ എങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. അതിനിടെ, രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നത് ചൈന അവസാനിപ്പിച്ചു. ഇതിനെതിരെ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്.

Read Also: തിരുവനന്തപുരത്തെ യുവസംവിധായികയുടെ മരണം കൊലപാതകം? കഴുത്തുഞെരിഞ്ഞ നിലയില്‍, അടിവയറ്റില്‍ ക്ഷതം, ആന്തരികാവയവങ്ങൾ തകർന്നു

ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ആശുപത്രി വരാന്തകളില്‍ അവഗണിക്കപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രായമായവരാണ് മരണപ്പെടുന്നവരില്‍ ഏറിയ പങ്കും. അതേസമയം കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും എത്തുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. നവംബര്‍ മുതലാണ് ചൈനയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button