KeralaLatest NewsNews

ശബരിമലയിലേയ്ക്ക് ഭക്തജന പ്രവാഹം, ജനുവരി 14 വരെ അയ്യനെ കാണാന്‍ എല്ലാ ദിവസവും ഒരു ലക്ഷം പേര്‍ എത്തും

പത്തനംതിട്ട: ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍. 89930 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്.

Read Also: 20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ബുക്കിങ് കുറവാണ്.

ജനുവരി ഒന്ന് മുതല്‍ 19 വരെ 12,42,304 പേരാണ് വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്‌പോട്ടാണ് ഇനി ബാക്കിയുള്ളത്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ പരമാവധി 90,000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താനാകുക.

സ്‌പോട്ട് ബുക്കിങ്ങിലൂടെ 10,000 ത്തോളം പേര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്‍മേട് വഴി ശരാശരി ഒരു ദിവസം 1500 മുതല്‍ 2000 പേര്‍ വരെയാണ് ദര്‍ശനത്തിനു വരുന്നത്. വൈകിട്ട് നാലു മണി വരെയാണ് പുല്‍മേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button