News

സംസ്ഥാന സ്‌കൂൾ കലോത്സവം: രജിസ്ട്രേഷൻ തുടങ്ങി – അറിയാം ഇക്കാര്യങ്ങൾ

കോഴിക്കോട്: മൂന്ന്‌ മുതൽ ഏഴ്‌ വരെ കോഴിക്കോട്‌ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിച്ചു. ഇതിനോടകം നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന മത്സരാർഥികളിൽ ഭൂരിഭാഗം പേരും ഇന്നലെ തന്നെ രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.

കലോത്സവത്തിനായി എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന്‌ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്‌ഷൻ ‘ പ്രകാശിപ്പിക്കും. ഫറോക്ക്‌ എച്ച്എസിൽ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും.

രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്‌. 11ന്‌ മാനാഞ്ചിറയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ്‌ മോബ്. പകൽ ഒന്നിന്‌ കലോത്സവ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത്‌ മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന്‌ വരവേൽക്കും. രണ്ടു മണിക്കൂർ കപ്പ്‌ മാനാഞ്ചിറയിൽ പ്രദർശനത്തിനുവയ്‌ക്കും.

മൂന്നിന്‌ ശുചിത്വസന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനത്ത്‌ അവസാനിക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്കൂളിൽ അവസാനിക്കും. വൈകിട്ട് നാലിന്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ അടുക്കള തുറക്കും. 4.30ന് മീഡിയ പവിലിയൻ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button