Latest NewsNewsInternational

വിമാനത്താവളത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു: 65,000 യാത്രക്കാരെ ബാധിച്ചു

മനില: ഫിലിപ്പീന്‍സിലെ മനിലയിലുള്ള നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 72 മണിക്കൂറിനുശേഷമാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയത്. 361 വിമാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് 65,000ല്‍ പരം യാത്രക്കാരെ ബാധിച്ചു. ഇവ റദ്ദാക്കുകയോ വൈകുകയോ വഴിതിരിച്ചുവിടുകയോ ആയിരുന്നു. ഒട്ടനേകം വിമാനങ്ങള്‍ക്ക് ഫിലിപ്പീന്‍സ് വ്യോമമേഖല ഒഴിവാക്കി പറക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പുതുവര്‍ഷപ്പുലരിയിലാണ് വിമാനത്താവളത്തില്‍ വൈദ്യുതി നിലച്ചത്.

Read Also: ‘ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ വാരിയംകുന്നൽ ഓർത്താൽ മതി’:വൈറൽ പോസ്റ്റ്

2018ലാണ് വിമാനത്താവളം സ്വന്തമായി വൈദ്യുതി സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ ഞായറാഴ്ച പ്രധാന വൈദ്യുതി സംവിധാനവും ബാക്കപ്പ് സംവിധാനവും തകരാറിലായി. തൊട്ടുപിന്നാലെ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഗ്രിഡുമായി ബന്ധിച്ചെങ്കിലും ഉയര്‍ന്ന വോള്‍ട്ടേജും അനുബന്ധ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് റഡാര്‍, കമ്യൂണിക്കേഷന്‍, റേഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ തടസ്സം നേരിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button