Latest NewsUAENewsInternationalGulf

സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള യുഎഇ നിയമം 34/ 2021ലെ ആർട്ടിക്കിൾ 3 പ്രകാരമാണ് നടപടി സ്വീകരിക്കുക.

Read Also: എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം

യുഎഇ സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും കീഴിലുള്ള വെബ്‌സൈറ്റുകൾ, ഇൻഫോർമേഷൻ സംവിധാനങ്ങൾ, ഇൻഫർമേഷൻ നെറ്റ്‌വർക്ക്, മറ്റു ഐ ടി സംവിധാനങ്ങൾ എന്നിവ ഹാക്ക് ചെയ്യുന്നവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഇത്തരക്കാർക്ക് താത്കാലിക തടവ് ശിക്ഷയും ലഭിക്കും.

ഹാക്കിങ്ങ് മൂലം വെബ്‌സൈറ്റ്, ഇലക്ട്രോണിക് വിവര സംവിധാനം, ശൃംഖല, മറ്റു സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ, അവയുടെ സേവനത്തിൽ തടസം നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ ചുരുങ്ങിയത് അഞ്ച് വർഷം തടവും, രണ്ടര ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തുന്നതാണ്. ഇത്തരം ഹാക്കിങ്ങിന്റെ ഭാഗമായി ഒരു ഇലക്ട്രോണിക് സംവിധാനത്തിലെ വിവരങ്ങൾ ചോരുകയോ, നഷ്ടപ്പെടുകയോ, മാറ്റം വരുത്തപ്പെടുകയോ, അനധികൃതമായി പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലും ഇതേ ശിക്ഷകൾ ലഭിക്കും.

Read Also: ‘ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവം, വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവർ ഇടനിലക്കാർ’: വിഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button