NattuvarthaLatest NewsKeralaNews

ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടൽ : നാലുപേർ കൂടി അറസ്റ്റിൽ

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനിൽ ബിബിൻ (23), ഹാപ്പി നിവാസിൽ അഭിഷേക് (23), കിടങ്ങയം നടുവിൽ വയലോരത്ത് അമൽരാജ് (20), കൂവളക്കുറ്റി വടക്കതിൽ അമീർ (23) എന്നിവരാണ് പിടിയിലായത്

ശൂരനാട്: ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കി പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ നാലുപേർ കൂടി പൊലീസ് പിടിയിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനിൽ ബിബിൻ (23), ഹാപ്പി നിവാസിൽ അഭിഷേക് (23), കിടങ്ങയം നടുവിൽ വയലോരത്ത് അമൽരാജ് (20), കൂവളക്കുറ്റി വടക്കതിൽ അമീർ (23) എന്നിവരാണ് പിടിയിലായത്.

ക്രിസ്മസ് ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശൂരനാട് തെക്ക് കണിയാൻ കടവിന് സമീപം പ്രാദേശിക ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇവിടെയെത്തിയ പ്രതികൾ വാഹനം പാർക്ക് ചെയ്യുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.

Read Also : എയർപോർട്ട് ട്രാൻസ്‌പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ

സംഘർഷത്തിനിടെ പിടിച്ചുമാറ്റാനെത്തിയ നാട്ടുകാർക്കടക്കം പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയിരുന്ന പ്രതികൾ ഒളിച്ചുതാമസിച്ചിരുന്ന കക്കാക്കുന്നിന് സമീപത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരവിച്ചിറ പടിഞ്ഞാറ് തണ്ടളത്ത് വടക്കതിൽ റെനിൽ (20), കക്കാക്കുന്ന് തടത്തിലയ്യത്ത് കിഴക്കതിൽ അഖിൽ ദേവ് (21) എന്നിവർ മുമ്പ് പിടിയിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button