KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കുതിച്ചുയർന്നു : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വൻ കുതിപ്പ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,095 രൂ​പ​യും പ​വ​ന് 40,760 രൂ​പ​യുമായി.

സ​മീ​പകാലത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പുതു വര്‍ഷ ദിനത്തില്‍ കൂടിയ വില ഇന്നലെ പ​വ​ന് 120 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31-ന് ഇത് 40,480-ലെത്തിയിരുന്നു.

Read Also : ചാ​യ​യി​ല്‍ മ​ധു​രം കു​റ​ഞ്ഞ​തി​നെ ​ചൊ​ല്ലി തർക്കം : ഹോ​ട്ട​ലു​ട​മ​യ്ക്ക് കു​ത്തേ​റ്റു

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4210 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button