Latest NewsNewsIndia

പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ വന്‍ വർധനവ്; അറിയാം ഇന്ത്യൻ റെയിൽവേയുടെ പോയ വർഷത്തെ വരുമാനം

ന്യൂഡല്‍ഹി: 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപയാണ് വരുമാനം. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ  71 ശതമാനം വർധന രേഖപ്പെടുത്തിയാതായി റെയിൽവേ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനം 26,400 കോടി രൂപയായിരുന്നു എങ്കിൽ ഈ വര്‍ഷം ഇത് 38,483 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.

ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10,430 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്  2,169 കോടി രൂപയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button