Latest NewsUAENewsInternationalGulf

തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചുമാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തവ് പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Read Also: ഭർത്താവിനെ മദ്യം നൽകി മയക്കി കിടത്തി, മകളെ മട്ടൻ കറി വെച്ച് സൽക്കരിച്ചു: ശേഷം മരുമകനുമായി ഒളിച്ചോടി അമ്മായിഅമ്മ

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ, പരിക്കുകൾ, അസുഖങ്ങൾ എന്നിവ മന്ത്രാലയത്തിന്റെ ഒരു ഡാറ്റാബേസിൽ റിപ്പോർട്ട് ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ഈ റിപ്പോർട്ടിംഗ് സഹായകമാകുമെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

(600) 590-000 എന്ന നമ്പറിൽ വിളിച്ച് കൊണ്ട് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം. ബിസിനസ്‌മെൻ സർവീസ് സെന്ററുകളിൽ നേരിട്ടെത്തിയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് ഉപയോഗിച്ചും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ചുമതല തൊഴിലുടമയ്ക്കാണ്. സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, അപകടം സംഭവിച്ച ജീവനക്കാരന്റെ വിവരങ്ങൾ, അപകടം, അല്ലെങ്കിൽ പരിക്കിന്റെ തീവ്രത, സംഭവം നടന്ന തീയതി, അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ, അപകടത്തിൽപ്പെട്ടയാൾക്കു നൽകിയ പ്രഥമശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ, ചികിത്സാ വിവരങ്ങൾ എന്നിവ ഉൾപ്പടെയാണ് ഈ റിപ്പോർട്ട് നൽകേണ്ടത്.

ഇത്തരം റിപ്പോർട്ടുകളിൽ നൽകുന്ന വിവരങ്ങൾ സ്വയമേവ നാഷണൽ സിസ്റ്റം ഫോർ വർക്ക് ഇഞ്ചുറീസ് സംവിധാനത്തിലേക്ക് ഉൾപ്പെടുത്തും. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ, പരിക്കുകൾ മുതലായവ സംബന്ധിച്ച്, സ്ഥാപനങ്ങൾ കൈക്കൊള്ളുന്ന നടപടിക്രമങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിനാണ് ഈ ഉത്തരവ്. തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന എല്ലാ അപകടങ്ങളെയും, അസുഖങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഈ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ്. ഇതോടൊപ്പം, ആപത്കരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കിടയിൽ നടപ്പിലാക്കുന്ന മുൻകരുതൽ നടപടികൾ, പുനരധിവാസ പദ്ധതികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും.

Read Also: ഷ​വ​ര്‍​മ ക​ഴി​ച്ച കോളജ് വിദ്യാർത്ഥിനിക്ക് ഭക്ഷ്യവിഷ ബാധ: അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button