Latest NewsNewsAutomobile

സ്കോഡ ഇന്ത്യയുടെ വിൽപ്പനയിൽ വർദ്ധനവ്

2022 ഡിസംബറിൽ മാത്രം 4,788 യൂണിറ്റുകൾ വിൽക്കാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്

രാജ്യത്ത് സ്കോഡയുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ സ്കോഡ ഇന്ത്യയുടെ വിൽപ്പനയിൽ 125 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022- ൽ മാത്രം 53,721 കാറുകൾ വിറ്റഴിക്കാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. 2021- ൽ ആകെ 23,858 കാറുകളാണ് വിറ്റഴിച്ചത്.

2022 ഡിസംബറിൽ മാത്രം 4,788 യൂണിറ്റുകൾ വിൽക്കാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. 2021- മായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 48 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാറുകൾ വിറ്റഴിക്കുന്നതിനോടൊപ്പം തന്നെ, ഷോറൂമുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സ്കോഡോ ശ്രമിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളം 240 ഷോറൂമുകളാണ് സ്കോഡയ്ക്ക് ഉള്ളത്. ആഗോള എൻസിഎപി ക്രഷ് ടെസ്റ്റിൽ 5 സ്റ്റാറുകളും കരസ്ഥമാക്കിയ കുഷാഖ്, ഇന്ത്യയിലെ ഏറ്റവും സുരക്ഷിത കാറെന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

Also Read: ഭക്ഷ്യവിഷബാധ എങ്ങനെ തടയാം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button