NewsBeauty & Style

ഉപ്പൂറ്റി വേദന ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ

ആരോഗ്യം നിലനിർത്തുന്നതിൽ പാദങ്ങൾ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, പാദങ്ങളുടെ സംരക്ഷണത്തിന് മിക്ക ആളുകളും അധികം സമയം ചിലവഴിക്കാറില്ല. ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദനയും വിണ്ടുകീറലും. അമിതഭാരം ഉള്ളവരിലാണ് ഉപ്പൂറ്റി വേദന സാധാരണയായി അനുഭവപ്പെടാറുള്ളത്. കൂടാതെ, വരണ്ട ചർമ്മം ഉള്ളവരിൽ പാദങ്ങളുടെ വിണ്ടുകീറൽ കൂടുതലായി കണ്ടുവരുന്നു. എന്നാൽ, ഇവയൊക്കെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.

കാൽ നിലത്ത് വെക്കുമ്പോൾ പലർക്കും ഉപ്പൂറ്റി വേദന അനുഭവപ്പെടാറുണ്ട്. ചൂടുവെള്ളത്തിൽ പത്തു മിനിറ്റ് കാൽ മുക്കിവച്ചതിന് ശേഷം, തണുത്ത വെള്ളത്തിൽ കാൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.

Also Read: എത്ര കൂടിയ പ്രമേഹമായാലും ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും

മൈക്രോ സെല്ലുലാർ റബ്ബർ ചെരിപ്പുകളാണ് ഉപ്പൂറ്റി വേദനയ്ക്ക് ഏറ്റവും ഉത്തമം. ഇത്തരക്കാർ മൃദുവായ ചെരിപ്പുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അടുത്തതാണ് കാൽപ്പാദം ഐസ് വെള്ളം നിറച്ച കുപ്പിയുടെ മുകളിൽ വച്ച് മുന്നോട്ടും പിന്നോട്ടും 10 മിനിറ്റ് ഉരുട്ടുക. ഇത് വേദന കുറയ്ക്കാൻ സഹായിക്കും.

ചർമ്മത്തിന് അനുയോജ്യമായ മോയിസ്ചറൈസറുകൾ ഉപ്പൂറ്റിയിൽ പുരട്ടുന്നത് പാദം വിണ്ടു കീറുന്നത് ഒരുപരിധി വരെ തടഞ്ഞ് നിർത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button